Data Collection of School EmployeesClick Here                                     

JUNE 19 വായനാദിനം :സന്ദേശം

Tuesday, December 10, 2013

JRC രൂപീകരിച്ചു

GOVT.VVHSS ല്‍ JUNIOR RED CROSS രൂപീകരിച്ചു
  ഗവ.വി.വി.എച്ച്.എസ്.എസ്- ല്‍ ജൂനിയര്‍ റെഡ് ക്രോസിന്റെ 126-ാം യൂണിറ്റ് 04/12/2013 ബുധനാഴ്ച്ച പ്രവര്‍ത്തനം ആരംഭിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീ.എസ്. പ്രകാശന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍, ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ.കെ.ഉമേശന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ.പി.ഡി. രമേശന്‍, സ്ക്കൂള്‍ വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. എം.ശശിധന്‍ എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു. ചടങ്ങിന്റെ ഉദ്ഘാടനം ശ്രീ.ഉമേശന്‍ JRC കേഡറ്റുകള്‍ക്ക് തൊപ്പിയും ബാഡ്ജും നല്‍കി നിര്‍വഹിച്ചു. കേഡറ്റുകള്‍ക്കുള്ള പ്രതിജ്ഞയും അദ്ദേഹം ചൊല്ലിക്കൊടുത്തു. ശ്രീ.പി.ഡി. രമേശന്‍( ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍), ശ്രീമതി.അനിത( സീനിയര്‍ അസിസ്റ്റന്റ്), ശ്രീ. ശശിധരന്‍(വെല്‍‌ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍), ശ്രീ. രഞ്ജന്‍(സ്റ്റാഫ് സെക്രട്ടറി), ശ്രീ. നാസര്‍(അധ്യാപകന്‍), ശ്രീമതി. പത്മാരമേശന്‍(ചെയര്‍ പേഴ്സണ്‍,MTA) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. JRC കൗണ്‍സിലര്‍ ശ്രീമതി. ജ്യോതിമോള്‍. ജി നന്ദിയും പറഞ്ഞു.
ഉദ്ഘാടനത്തിനുശേഷം JRC കേഡറ്റുകളും അധ്യാപകരും ചേര്‍ന്ന് കുത്തിയതോട് ടൗണ്‍ വരെ റാലിയും നടത്തി.





Monday, July 22, 2013

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം



തുറവൂര്‍: കോടംതുരുത്ത് ഗവ.വി.വി.ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തനം ആരംഭിച്ചു. P.T.A. President ശ്രീ. K.V.Sudakaran ന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബാങ്ക് ജീവനക്കാരുടെ സാംസ്കാരിക ഘടനയായ " ബീം" ന്റെ Vice-President K.P. Ajith Kumar ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ തയ്യാറാക്കിയ "ബഷീര്‍ പതിപ്പ്" പഞ്ചായത്ത് പ്രസിഡന്റ് ശ്രീ P.P.Madhuപ്രകാശനം ചെയ്തു. S.K. പൊറ്റക്കാടിന്റെ ജന്മശതാബ്ദി പ്രമാണിച്ച് "ഒരു ദേശത്തിന്റെ കഥ" എന്ന പുസ്തകത്തെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായP.C. Harikrishnan പരിചയപ്പെടുത്തി
Headmistress K.K.Valsa,അധ്യാപിക Smt. Kusumam Xavier എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അധ്യാപകരായ P.S. Vinayakan സ്വാഗതവും, Senior Assistant Smt. Anitha നന്ദിയും പറഞ്ഞു. തുടര്‍ന്ന് വായന മത്സര വിജയികള്‍ക്ക് സമ്മാനങ്ങളും നല്‍കി.

Sunday, January 27, 2013



  • ഓരോ സ്കൂളിലെ മുഴുവന്‍ കുട്ടികളുടേയും പേര്, ക്ലാസ്സ്, ഡിവിഷന്‍, യു..ഡി./..ഡി. എന്നീ വിശദാംശങ്ങള്‍ 21/12/12 ന് മുമ്പ് ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയറില്‍ രേഖപെടുത്തുന്നതിനുള്ള നിര്‍ദ്ദേശംബഹു.പൊതുവിദ്യാഭ്യാസഡയറക്റ്റര്‍പുറപ്പെടുവിച്ചിട്ടുണ്ട്.വിശദാംശങ്ങള്‍ ഉള്‍പെടുത്തുന്നതിനായി   ഇവിടെ ക്ലിക്ക് ചെയ്യുക